2015, ജനുവരി 28, ബുധനാഴ്‌ച

(മഞ്ഞ്)


മഞ്ഞുകാലത്തിന്റെ തുടക്കത്തിലാണ്‌
നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങിയത്.


ദിനംപ്രതി നിന്നില്‍നിന്നും
ഇലകള്‍ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു


ഒരുദിവസം നീ പറഞ്ഞു:
എന്‍റെ പ്രണയം പൂര്‍ണ്ണമായി,
ഞാനിതാ നഗ്നയായിത്തീര്‍ന്നിരിക്കുന്നു.


ഞാനപ്പോള്‍ മുകളിലേക്കുനോക്കി;
ആകാശം വെളുത്തപുതപ്പുമാറ്റി ചിരിക്കുന്നു...

4 അഭിപ്രായങ്ങൾ:

  1. മഞ്ഞുകാലത്തിന്റെ തുടക്കത്തില്‍ നിന്ന് അവസാനത്തിലേക്ക്! പേടിക്കണ്ട ഇനിയും കടന്നു വരുന്നത് നനുത്ത തളിരിലകളാണ് ! :)

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ! ഇനിയും അഭിപ്രായങ്ങള്‍ എഴുതുമല്ലോ ....

    മറുപടിഇല്ലാതാക്കൂ
  3. കൊഴിഞ്ഞും തളിര്‍ത്തും പ്രണയം.

    മറുപടിഇല്ലാതാക്കൂ