2010, ജൂൺ 30, ബുധനാഴ്‌ച

മഷി

ഉറക്കം വാതില്‍ കടന്നു വരാന്‍
മടിച്ച നിമിഷങ്ങള്‍...


കഥപറഞ്ഞ രാത്രികളും,
കണ്ണുകള്‍ സംസാരിച്ച പകലുകളും....

എല്ലാം മാഞ്ഞുപോയി കൊച്ചൂ..

വാക്കുകള്‍ ഉറഞ്ഞ്,
കാല്പ്പാടുകളെ അലിയിച്ച്
മൌനത്തിന്റെ പൂക്കള്‍ വിരിയിച്

നമ്മുടെ മഴക്കാലം....

മേശ്പ്പുറത്തു,
നിന്റെ കടലുകളിലേക്ക് ഞാന്‍ ചീന്തിയെറിഞ്ഞ
പ്രക്ഷുബ്തദയുടെ മഷിപ്പാടുകള്‍....

2010, ജൂൺ 28, തിങ്കളാഴ്‌ച

2010, ജൂൺ 25, വെള്ളിയാഴ്‌ച

ഉഭയജീവി

നീ എല്ലാവരിലുമുണ്ട്...

പ്രണയത്തിന്‍റെ ഇ- ബുക്കുകള്‍ തിന്നു തീര്‍ക്കുന്ന 'EMPOWERED' ചിതലുകളില്‍...
ജാലകങ്ങളിലേക്ക് ആഞ്ഞു പതിക്കുന്ന പകയുടെ രക്തതുള്ളികളില്‍...
സ്വപ്നങ്ങളുടെ തൂവലുകള്‍ റാഞ്ചുന്ന പ്രതികാരത്തിന്റെ പരുന്തുകളില്‍...
നിദ്രകളിലേക്ക് ഇഴഞ്ഞുവന്നു ദുസ്വപ്നങ്ങളുടെ വിഷം ചീറ്റുന്ന ഉഭയജീവികളില്‍....

2010, ജൂൺ 24, വ്യാഴാഴ്‌ച

നൂല്‍പ്പാലം

കൊച്ചൂ, നിനക്ക് ഞാന്‍
മറവിയുടെ മഷി പുരണ്ട
ഒരോര്‍മ്മപ്പുസ്തകം മാത്രം....

ദ്വെശതിന്റെ വരണ്ട കാറ്റ്
എന്‍റെ അവസാന കാല്പ്പടുകളെയും
നിന്നില്‍ നിന്ന് മായ്ച്ചു കളയുന്നു....

നമുക്കിടയില്‍ ഇപ്പോഴുള്ളത്
കാലം എന്നോ വലിച്ചുകെട്ടിയ
ഉലയുന്നൊരു നൂല്‍പ്പാലം മാത്രം.....

2010, ജൂൺ 23, ബുധനാഴ്‌ച

പടിഞ്ഞാറന്‍ കാറ്റ്

മഴയുടെ അടുത്തടുത്ത്‌ വരുന്ന കാലൊച്ചകളില്‍
നിന്‍റെ നനുത്ത ശബ്ദം അലിഞ്ഞലിഞ്ഞു തീരുന്നു....

ഇരുട്ടിന്റെ കറുത്ത ചിരകുകല്‍ക്കടിയിലേക്ക്
നിന്‍റെ നിലാമുഖം പതിയെ മറയുന്നു....

എന്‍റെ വിളക്കുകള്‍ വീണ്ടും വീണ്ടും ഊതി കേടുതുന്നതരാന്?