2014, ഡിസംബർ 25, വ്യാഴാഴ്‌ച

FASCIST


(when innocence is eclipsed by intolerance)


I remember u for the hatred you have spread

I remember u for the arguments you have forcibly won

I remember u for the dreams you have taken away from me…

I remember u for the bloodbath, your favorite hobby

I remember u for the weapons through which you spoke

I remember u for the intolerance , your permanent  feature

I remember u for the brutal killing of the doves of secularism

I remember u for the interpretations on the borders of morality

I remember you for the malicious strategies & meaningless “cultural quotes” 


My dear (friend) ,

Who has given u such a sweet name, ....FASCIST……?


നിങ്ങള്‍ വസന്തത്തെ കഴുത്തുഞെരിച്ചു കൊല്ലുന്നു

ചെറിമരങ്ങളെ വേരോടെപിഴുതുകളയുന്നു

പ്രണയത്തിന്‍റെ മഞ്ഞുതൂവലുകളെ പറിച്ചെടുക്കുന്നു

പുഞ്ചിരിയുടെ ഉദ്യാനങ്ങളില്‍ വിഷംതളിക്കുന്നു

ദൈവത്തിന്‍റെ കണ്ണുചൂഴ്ന്നെടുത്ത്‌

ചെകുത്താനായ് അര്‍പ്പിക്കുന്നു....


പൂമ്പാറ്റകളുടെ ചിറകുകള്‍ നിങ്ങള്‍കാണുന്നേയില്ല


നിങ്ങള്‍ക്കായ്‌,

ഒരു കുഞ്ഞും പുഞ്ചിരിക്കില്ല

ഒരു പക്ഷിയും പാട്ടുപാടില്ല
ഒരു പൂവുംവിരിയുകയുമില്ല ,,,

2014, ഡിസംബർ 20, ശനിയാഴ്‌ച

ശ്വാസം

നിന്‍റെ കൈവിരലുകള്‍ തണുത്തുറഞ്ഞിരുന്നു
കുപ്പിവളകള്‍ പരസ്പരംപറ്റിച്ചേര്‍ന്നുതന്നെയി
രുന്നു.

നീ യാത്രയായിരിക്കുന്നു.....

നെറ്റിമേല്‍ ചുംബിക്കാനാവാതെ എന്‍റെ ചുണ്ടുകള്‍ കുഴയുന്നു
എന്നില്‍നി്ന്നെന്തോ ഒഴുകിപ്പോയിരിക്കുന്നു....
ഞാന്‍ നില്ക്കുന്നിടത്തുമാത്രം ഒരുമഴ ഇടിച്ചുകുത്തിപ്പെയ്യുന്നു

പറുദീസയുടെ രാജകുമാരീ,
ഒരുകാറ്റായ്മാറി നിനക്കൊരിറ്റ്ശ്വാസമേകാനെനിക്ക്
കഴിഞ്ഞിരുന്നെങ്കില്‍ ...

2014, ഡിസംബർ 16, ചൊവ്വാഴ്ച

ചിറകുകള്‍



എന്നിലൂടെ നിനക്കുജനിക്കുന്ന വാക്കുകള്‍ക്കു ചിറകുകളുണ്ടായിരിക്കും.

അവ ഹേമന്തവും ശിശിരവും മുറിച്ചുകടന്നു പറക്കും..
വസന്തത്തിന്‍റെ മടിക്കുത്തഴിച്ച് ശലഭങ്ങളെ ഇറക്കിവിടും!

നിന്‍റെ ചൂടുള്ളതീരങ്ങള്‍ക്കുമേലേ സ്വച്ചമായ നിഴല്‍ വിരിക്കും
നടപ്പാതയില്‍ തൂവലുകള്‍ പൊഴിക്കും

നിന്‍റെ പഴത്തോട്ടങ്ങളില്‍ സുഗന്ധം തളിക്കും,
സരസ്സുകളില്‍ പളുങ്കുമണികള്‍ വിതറും!

2014, ഡിസംബർ 7, ഞായറാഴ്‌ച

-കണ്ണുനീരിനു തലയിണയോട് പറയുവാനുള്ളത്


നീ മുഴുവന്‍ ഉപ്പാണ്
ദാ, എന്നെ എല്ലാരും ഉപ്പിലിട്ടവന്‍ എന്നു വിളിക്കുന്നു!


ഋതുക്കളെയെല്ലാം വെല്ലുവിളിച്ച്
നീ പെയ്തുകൊണ്ടേയിരുന്നു... ഞാന്‍ നനഞ്ഞുകൊണ്ടും....
ഈയുറവകള്‍ നീയെവിടെയാണു ഒളിപ്പിച്ചുവച്ചിരിക്കുന്നത്?


ആദ്യമൊക്കെ ഞാന്‍ ഭയപ്പെട്ടിരുന്നു:
ആ ഉണ്ടക്കണ്ണ്‍കളില്ലേ,
അതും അലിഞ്ഞലിഞ്ഞ് എന്നിലേക്കു ചെരുമോയെന്ന് !


ആ മുഖത്തോടുപറയൂ,
ഇങ്ങനെ കെട്ടിപ്പിടിച്ചു എന്നെ വീര്‍പ്പുമുട്ടിക്കരുതെന്നു...

ആ കണ്ണുകള്‍,
കവിളുകള്‍,
പിന്നെ നീയും...
അതാണു ഞാന്‍ !!

സ്വയം




ഏകാന്തതയാണ് എന്‍റെ തീന്മേശ
ദുഖങ്ങളെന്‍റെ തലയിണയും
വിഷാദമാണെന്‍റെ ചിറകുകള്‍
മൂടല്‍മഞ്ഞാണെന്‍റെ വഴികള്‍
തികട്ടിവരുന്ന ഓര്‍മ്മകളാണ് ചുണ്ടുകള്‍
കരിമ്പടം പുതച്ചവയാണ് സ്വപ്‌നങ്ങള്‍
നിറഞ്ഞുപെയ്യുന്ന മഴയെന്‍കണ്ണുകളും
...........നിരായുധനാണ്ഞാന്‍...........

ചിരിക്കുമ്പോള്‍,
ഹൃദയം ചുരുങ്ങും, ധമനികള്‍ പുളയും....

2014, നവംബർ 28, വെള്ളിയാഴ്‌ച

തത്സമയം

സൂചികള്‍ക്ക് പിന്നാലെയോടിക്കിതക്കുമ്പോള്‍
കാത്തിരിപ്പുകള്‍ കരിവണ്ടികളായ് മാറുന്നു.
നിന്‍ ഹൃത്തടങ്ങളിലെ എന്‍റെ മോക്ഷം
സ്വപ്നദൂരമായ് തുടരുന്നു...
കിഴുക്കാംതൂക്കായ നിന്‍റെ ചെരിവുകളില്‍
ഞാന്‍ ഒരു തലചുറ്റലായ് മാറുന്നു...
അവസാനത്തെ മിന്നാമിന്നിയും വെളിച്ചം കെടുത്തിയ ഈവഴികളില്‍
എന്‍റെ സമയസൂചികള്‍ കിതച്ചുനില്ക്കുന്നു....
തത്സമയം,
ആകാശം മുടിയഴിച്ചിട്ട്‌,
നിലാവുചുരത്താത്ത, വിളറിയ
 തന്‍റെ മാറിടങ്ങളിലേക്ക്
കൂമ്പിനില്‍ക്കുന്നു.....

2014, നവംബർ 16, ഞായറാഴ്‌ച

ഉത്സവം

പൂക്കളും, ശലഭങ്ങളും ചുംബനോല്സവം നടത്തുകയാണ്.

തുമ്പികള്‍ മുഖംവീര്‍പ്പി ച്ചു.. വണ്ടുകളുടെ കൊമ്പുകള്‍ ചുമന്നു

മരങ്ങള്‍ മുഷ്ടി ചുരുട്ടി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു..
അണ്ണാറക്കണ്ണ്ന്മാര്‍ കൈയടിച്ചു..
പക്ഷികള്‍ അവരുടെമേല്‍ തൂവലുകള്‍ പൊഴിച്ചു....
മേഘങ്ങള്‍ക്കിടയില്‍ നിന്ന് സൂര്യന്‍ ഒളിഞ്ഞുനോക്കി.
.
ആകാശം status ഇട്ടു " ഫീലിംഗ് ഹാപ്പി"
സന്ധ്യ അതുനിലാവിനു share ചെയ്തു ,
ചന്ദ്രനെ tag ചെയ്തുകൊണ്ട് :)

2014, നവംബർ 15, ശനിയാഴ്‌ച

മത്സ്യഗന്ധി


ചുഴികള്‍ നിറഞ്ഞ ഒരുപകല്‍.
നിന്‍റെ നെറ്റിമേല്‍ ഉഷ്ണമാപിനി പിളര്‍ന്നൊലിക്കുന്നു.

അഴിമുഖത്തേക്കു നീ നടന്നെത്തവേ,
സൂര്യന്‍റെ സമയം അവസാനിച്ചു.

കക്ഷത്തിലൊളിച്ചിരുന്ന കാറ്റിനെ കുടഞ്ഞെറിഞ്ഞ്‌
മണല്‍ത്തരികളെ നീ ഇക്കിളിപ്പെടുത്തി.....

പക്ഷികള്‍ തിരിച്ചെത്തിക്കൊണ്ടേയിരുന്നു....
ഇളംചൂടുള്ള കടല്‍ നിന്‍റെ കണ്ണില്‍ നിറഞ്ഞു...
കണങ്കാലില്‍ മത്സ്യചുംബനങ്ങളും....

നിന്‍റെ കാല്‍വിരലുകളപ്പോഴും ഞണ്ടുകള്‍ക്കാ യി കാത്തിരിക്കുകയായിരുന്നു....

2014, നവംബർ 13, വ്യാഴാഴ്‌ച

"I"


I am Blind.. my name is Justice

I am Orphan.. my name is Love

I am Season .. my name is Woman
I am Revenge.. my name is Society

I am Alone.. .my name is Tear
I am Sleep ..my name is Priest

I am Mad .. my name is Lover
I am Medicine.. my name is Smile

2014, നവംബർ 9, ഞായറാഴ്‌ച

ആദി



നമുക്ക്
ഉത്ഭവങ്ങള്‍ അന്വേഷിച്ചു
മത്സ്യാവതാരമെടുത്ത്
ഒരു യാത്രപോകാം.

മൌനം മഞ്ഞുകട്ടയായുറഞ്ഞ തീരങ്ങള്‍ പിന്നിട്ട്,
സംസ്കൃതിയുടെ അടിത്തട്ടുകളിലേക്ക്...
എഴുത്താണികള്‍ക്കും, ചക്രങ്ങള്‍ക്കും, കല്ലുകള്‍ക്കും മുന്നേ.

(നൂറ്റാണ്ടുകളുടെ മനംപുരട്ടലുകള്‍....)

കാറ്റും, മഴകളും പിറന്നുവീഴുന്ന നേരം.
പായലും,ആല്‍ഗേകളും നീന്തിത്തുടിക്കുന്ന സമയം.

(മെഴുക്കുപുരളാത്ത കണ്ണുകള്‍കൊണ്ട് സൂര്യനെകാണാം)

ചുറ്റിലും സൃഷ്ട്ടികള്‍, വൃഷ്ട്ടികള്‍...കണങ്ങള്‍, മണങ്ങള്‍..!
ദൈവം ചിരിച്ചുകൊണ്ടേയിരിക്കുന്നു....

രജസ്വലയായിരുന്നു ഭൂമിയന്ന്.
ചന്ദ്രനെപ്പോഴും നോക്കിനോക്കി കണ്ണിറുക്കുമായിരുന്നു!

പിന്നെയെപ്പോഴോ ആണ് കല്ലുകള്‍ക്ക് മൂര്‍ച്ചയുള്ള വക്കുകള്‍ ഉണ്ടായത്...
അപ്പോഴേക്കും നമ്മുടെ അവതാരസമയം അവസാനിച്ചിരുന്നു...

2014, ഒക്‌ടോബർ 11, ശനിയാഴ്‌ച

മിന്‍സാര



എനിക്ക് മിന്‍സാര എന്നു പേരുള്ള
ഒരു പെണ്‍കുട്ടിയുടെ അഛനാകണം.
  
പേരുപോലെ അപൂര്‍വയായ ഒരുകുട്ടി.

മഴപോലെ കരയുകയും,
നിലാവുപോലെ പുഞ്ചിരിക്കുകയും ചെയ്യുമവള്‍...

ഒരു പിങ്ക്കുട ചൂടിച്ചുകൊണ്ട് അവളോട് കലപില പറയണം
അവള്‍ക്കുതിന്നാന്‍ മുറുക്കുകഷണങ്ങള്‍ മടിയില്‍ കരുതണം..
ടോട്ടോച്ചാന്റെ കഥകള്‍ പറഞ്ഞ് അവളെ ഊട്ടണം,ഉറക്കണം..
ആകാശത്തിനുകീഴേ അവള്‍ സ്നേഹമായ് നിറയുമ്പോള്‍
ഒരു മിന്നാമിനുങ്ങിന് കെട്ടിച്ചുകൊടുക്കണം.. !

2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

വായനാനുഭവം




ആത്മാവിഷ്കാരങ്ങള്‍ തളിരിടുന്ന ധ്യാനാനുഭവങ്ങള്‍..

വായന, പഠനം, മനനം...


മാതൃഭൂമി ഓണപ്പതിപ്പ് ഒരു കന്യകയെപ്പോലെ 
മുന്നിലിരുന്നു കടാക്ഷിക്കുന്നു.



 പക്ഷേ “APS “കള്‍ നുരയുന്ന ദിനസരികള്‍ക്കുമുമ്പില്‍ വശംവദനായിപ്പോവുകയാണ്,വയസ്സായിപ്പോവുകയാണ്...



ഷെല്‍ഫിലെ പുസ്ത്തകങ്ങളിലേക്കുള്ള കടല്‍ദൂരങ്ങളില്‍ കണ്ണുലഞ്ഞു പോകുന്നു