2014, ഡിസംബർ 7, ഞായറാഴ്‌ച

സ്വയം




ഏകാന്തതയാണ് എന്‍റെ തീന്മേശ
ദുഖങ്ങളെന്‍റെ തലയിണയും
വിഷാദമാണെന്‍റെ ചിറകുകള്‍
മൂടല്‍മഞ്ഞാണെന്‍റെ വഴികള്‍
തികട്ടിവരുന്ന ഓര്‍മ്മകളാണ് ചുണ്ടുകള്‍
കരിമ്പടം പുതച്ചവയാണ് സ്വപ്‌നങ്ങള്‍
നിറഞ്ഞുപെയ്യുന്ന മഴയെന്‍കണ്ണുകളും
...........നിരായുധനാണ്ഞാന്‍...........

ചിരിക്കുമ്പോള്‍,
ഹൃദയം ചുരുങ്ങും, ധമനികള്‍ പുളയും....

4 അഭിപ്രായങ്ങൾ:

  1. ചിരിക്കുമ്പോള്‍ സന്തോഷമല്ലേ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിപരീതാര്‍ത്ഥമാണ് ഉദ്ധെശിച്ചത്. നിസ്സഹായതയാണ് കവിതയിലുടനീളം ഉറഞ്ഞുനില്‍ക്കുന്ന വികാരം.... ആ അര്‍ത്ഥത്തില്‍ നോക്കൂ :)

      ഇല്ലാതാക്കൂ
  2. കവിത നന്നായിട്ടുണ്ട്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ