2014, നവംബർ 28, വെള്ളിയാഴ്‌ച

തത്സമയം

സൂചികള്‍ക്ക് പിന്നാലെയോടിക്കിതക്കുമ്പോള്‍
കാത്തിരിപ്പുകള്‍ കരിവണ്ടികളായ് മാറുന്നു.
നിന്‍ ഹൃത്തടങ്ങളിലെ എന്‍റെ മോക്ഷം
സ്വപ്നദൂരമായ് തുടരുന്നു...
കിഴുക്കാംതൂക്കായ നിന്‍റെ ചെരിവുകളില്‍
ഞാന്‍ ഒരു തലചുറ്റലായ് മാറുന്നു...
അവസാനത്തെ മിന്നാമിന്നിയും വെളിച്ചം കെടുത്തിയ ഈവഴികളില്‍
എന്‍റെ സമയസൂചികള്‍ കിതച്ചുനില്ക്കുന്നു....
തത്സമയം,
ആകാശം മുടിയഴിച്ചിട്ട്‌,
നിലാവുചുരത്താത്ത, വിളറിയ
 തന്‍റെ മാറിടങ്ങളിലേക്ക്
കൂമ്പിനില്‍ക്കുന്നു.....

10 അഭിപ്രായങ്ങൾ:

 1. നഷ്ട്ടപ്പെടലിന്‍
  നാരായ വേരുകള്‍
  താണ്ടി!..rr

  മറുപടിഇല്ലാതാക്കൂ
 2. അവസാനത്തെ മിന്നാമിന്നിയും വെളിച്ചം കെടുത്തിയ ഈവഴികളില്‍
  എന്‍റെ സമയസൂചികള്‍ കിതച്ചുനില്ക്കുന്നു..
  മനോഹരം

  മറുപടിഇല്ലാതാക്കൂ