2014, നവംബർ 15, ശനിയാഴ്‌ച

മത്സ്യഗന്ധി


ചുഴികള്‍ നിറഞ്ഞ ഒരുപകല്‍.
നിന്‍റെ നെറ്റിമേല്‍ ഉഷ്ണമാപിനി പിളര്‍ന്നൊലിക്കുന്നു.

അഴിമുഖത്തേക്കു നീ നടന്നെത്തവേ,
സൂര്യന്‍റെ സമയം അവസാനിച്ചു.

കക്ഷത്തിലൊളിച്ചിരുന്ന കാറ്റിനെ കുടഞ്ഞെറിഞ്ഞ്‌
മണല്‍ത്തരികളെ നീ ഇക്കിളിപ്പെടുത്തി.....

പക്ഷികള്‍ തിരിച്ചെത്തിക്കൊണ്ടേയിരുന്നു....
ഇളംചൂടുള്ള കടല്‍ നിന്‍റെ കണ്ണില്‍ നിറഞ്ഞു...
കണങ്കാലില്‍ മത്സ്യചുംബനങ്ങളും....

നിന്‍റെ കാല്‍വിരലുകളപ്പോഴും ഞണ്ടുകള്‍ക്കാ യി കാത്തിരിക്കുകയായിരുന്നു....

2 അഭിപ്രായങ്ങൾ: