2014, ഡിസംബർ 20, ശനിയാഴ്‌ച

ശ്വാസം

നിന്‍റെ കൈവിരലുകള്‍ തണുത്തുറഞ്ഞിരുന്നു
കുപ്പിവളകള്‍ പരസ്പരംപറ്റിച്ചേര്‍ന്നുതന്നെയി
രുന്നു.

നീ യാത്രയായിരിക്കുന്നു.....

നെറ്റിമേല്‍ ചുംബിക്കാനാവാതെ എന്‍റെ ചുണ്ടുകള്‍ കുഴയുന്നു
എന്നില്‍നി്ന്നെന്തോ ഒഴുകിപ്പോയിരിക്കുന്നു....
ഞാന്‍ നില്ക്കുന്നിടത്തുമാത്രം ഒരുമഴ ഇടിച്ചുകുത്തിപ്പെയ്യുന്നു

പറുദീസയുടെ രാജകുമാരീ,
ഒരുകാറ്റായ്മാറി നിനക്കൊരിറ്റ്ശ്വാസമേകാനെനിക്ക്
കഴിഞ്ഞിരുന്നെങ്കില്‍ ...

10 അഭിപ്രായങ്ങൾ:

 1. കഴിഞ്ഞിരുന്നെങ്കില്‍!

  മറുപടിഇല്ലാതാക്കൂ
 2. എന്നില്‍നി്ന്നെന്തോ ഒഴുകിപ്പോയിരിക്കുന്നു........ hi hi

  മറുപടിഇല്ലാതാക്കൂ
 3. ഓൺലൈൻ ലോകത്ത് പ്രണയകവിതകൾ ധാരാളമായി കാണുന്നതു കൊണ്ട്, വായനയിൽ ഇപ്പോഴവ വലിയ ഇമ്പാക്റ്റ് ഉണ്ടാക്കുന്നില്ല. നിലവാരമുള്ളതായിട്ടും, ഈ കവിതയും വ്യത്യസ്തമല്ല.

  മറുപടിഇല്ലാതാക്കൂ
 4. നല്ല ഭാഷ..
  പരപ്പോഴും ആഗ്രഹങ്ങളെ സാധിക്കണമെന്നില്ലല്ലോ...
  കപ്പലാഗ്രഹിക്കുന്ന രീതിയില് കാറ്റി൯റെ ഗതി ഉണ്ടാവുകയില്ല...

  മറുപടിഇല്ലാതാക്കൂ
 5. നിസ്സഹായാവസ്ഥകള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ