2014, ഡിസംബർ 7, ഞായറാഴ്‌ച

-കണ്ണുനീരിനു തലയിണയോട് പറയുവാനുള്ളത്


നീ മുഴുവന്‍ ഉപ്പാണ്
ദാ, എന്നെ എല്ലാരും ഉപ്പിലിട്ടവന്‍ എന്നു വിളിക്കുന്നു!


ഋതുക്കളെയെല്ലാം വെല്ലുവിളിച്ച്
നീ പെയ്തുകൊണ്ടേയിരുന്നു... ഞാന്‍ നനഞ്ഞുകൊണ്ടും....
ഈയുറവകള്‍ നീയെവിടെയാണു ഒളിപ്പിച്ചുവച്ചിരിക്കുന്നത്?


ആദ്യമൊക്കെ ഞാന്‍ ഭയപ്പെട്ടിരുന്നു:
ആ ഉണ്ടക്കണ്ണ്‍കളില്ലേ,
അതും അലിഞ്ഞലിഞ്ഞ് എന്നിലേക്കു ചെരുമോയെന്ന് !


ആ മുഖത്തോടുപറയൂ,
ഇങ്ങനെ കെട്ടിപ്പിടിച്ചു എന്നെ വീര്‍പ്പുമുട്ടിക്കരുതെന്നു...

ആ കണ്ണുകള്‍,
കവിളുകള്‍,
പിന്നെ നീയും...
അതാണു ഞാന്‍ !!

2 അഭിപ്രായങ്ങൾ: