2014, ഡിസംബർ 16, ചൊവ്വാഴ്ച

ചിറകുകള്‍എന്നിലൂടെ നിനക്കുജനിക്കുന്ന വാക്കുകള്‍ക്കു ചിറകുകളുണ്ടായിരിക്കും.

അവ ഹേമന്തവും ശിശിരവും മുറിച്ചുകടന്നു പറക്കും..
വസന്തത്തിന്‍റെ മടിക്കുത്തഴിച്ച് ശലഭങ്ങളെ ഇറക്കിവിടും!

നിന്‍റെ ചൂടുള്ളതീരങ്ങള്‍ക്കുമേലേ സ്വച്ചമായ നിഴല്‍ വിരിക്കും
നടപ്പാതയില്‍ തൂവലുകള്‍ പൊഴിക്കും

നിന്‍റെ പഴത്തോട്ടങ്ങളില്‍ സുഗന്ധം തളിക്കും,
സരസ്സുകളില്‍ പളുങ്കുമണികള്‍ വിതറും!

6 അഭിപ്രായങ്ങൾ: