2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

എന്നോടൊപ്പം ചുരമിറങ്ങുന്ന കാറ്റിനു

ശ്വാസമടക്കിപ്പിടിച്ച കാടുകള്‍
ശലഭങ്ങള്‍ക്ക് നിറം കൊടുക്കുന്ന വെയില്‍ വിരലുകള്‍
കൂട്ടിയിടിച്ച്കൊണ്ടേയിരിക്കുന്ന കാറ്റിന്‍റെ കൊമ്പുകള്‍
പൂവിന്‍റെ ചെവിയില്‍ കഥപറയുന്ന തുമ്പികള്‍
ത്രസിച്ചുനില്‍ക്കുന്നചെമ്പരത്തികള്‍
കൊതിപ്പിച്ചു കടന്നുകളയട്ടേഎന്ന്
പുഴയോടുകൊഞ്ചുന്ന രജസ്വലയായ മഴ!


നോക്കിനില്‍ക്കേ,
നെറ്റികയറിയ സൂര്യനുപിന്നാലെ കുളിക്കാന്‍പോകുന്ന മേഘങ്ങള്‍
പുതച്ചുമൂടിക്കോട്ടേയെന്ന് കണ്ണുതിരുമ്മുന്ന
പൂച്ചക്കണ്ണുള്ള ജനലുകള്‍
നിലാവില്‍ നനഞ്ഞുഒട്ടിദാവരണൂഒര്ത്തീന്ന്
കണ്ണിറുക്കുന്നൂ രാത്രി!

1 അഭിപ്രായം: