2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

എന്നെ ചിത്രം വരക്കാൻ പഠിപ്പിച്ചവൾക്ക്

എന്നെ ചിത്രം വരക്കാൻ പഠിപ്പിച്ചവൾക്ക്

നിന്റെ രതി
തണുത്തുറഞ്ഞ തടാകത്തിലൂടെയോടുന്ന വണ്ടി

ചുംബനം
ഒറ്റക്ക് നിന്ന് കത്തുന്ന
ഒരു മരം

സ്പർശം
മരവിച്ച പൂന്തോട്ടങ്ങളുടെ
ശരീരത്തിലെ
കാറ്റിന്റെ നൃത്തം

സ്വരം
മുഖമുർത്തി ജനൽപ്പാളികളിലേക്ക്
ദാഹം പകരുന്ന മഴ

നിന്റെ കടലിടുക്കിലെ ചുഴികളിലേക്കു ഞാൻ തോണിയിറക്കവേ,
കാണായ് വരുന്നൂ
മുൻഗാമികളുടെ
ബലിക്കല്ലുകൾ....

നീ കൈ ചൂണ്ടി പറയുന്നു,
" നിനക്കു
മുമ്പേ യെന്നെവരച്ചവർ,
(എന്നിൽ )മുങ്ങിമരിച്ചവർ"

1 അഭിപ്രായം: