2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

അതേ മഴ..

നിന്റെ കടലാസുതോണികൾ
മുങ്ങിമരിച്ച
അതേ മഴ...

കാത്തിരിപ്പിന്റെ
പുറന്തോടു പൊട്ടിച്ചൊഴുകിയ
അതേ കണ്ണീർ..


വിരലുകളിലൂടെ പടർന്നു കയറി
നിന്നെ നിശ്ശബ്ദയാക്കിയ
അതേ ജ്വരം..

മോഹത്തിന്റെ ഉൾമടക്കുകളിലൂടെ
ഒഴുകിപ്പരന്ന
അതേ (നീല)സ്രവം..

നിലാവിന്റെ പുതപ്പിനുള്ളിൽ നിന്നു
നീ വലിച്ചെറിയപ്പെട്ട
അതേ രാത്രി..

നീ പുറന്തള്ളിയ ചൂട്ടുകറ്റകളുടെ
പൊള്ളലേറ്റു പുളഞ്ഞ
അതേ താഴ്വര...

1 അഭിപ്രായം: