2014, നവംബർ 9, ഞായറാഴ്‌ച

ആദി



നമുക്ക്
ഉത്ഭവങ്ങള്‍ അന്വേഷിച്ചു
മത്സ്യാവതാരമെടുത്ത്
ഒരു യാത്രപോകാം.

മൌനം മഞ്ഞുകട്ടയായുറഞ്ഞ തീരങ്ങള്‍ പിന്നിട്ട്,
സംസ്കൃതിയുടെ അടിത്തട്ടുകളിലേക്ക്...
എഴുത്താണികള്‍ക്കും, ചക്രങ്ങള്‍ക്കും, കല്ലുകള്‍ക്കും മുന്നേ.

(നൂറ്റാണ്ടുകളുടെ മനംപുരട്ടലുകള്‍....)

കാറ്റും, മഴകളും പിറന്നുവീഴുന്ന നേരം.
പായലും,ആല്‍ഗേകളും നീന്തിത്തുടിക്കുന്ന സമയം.

(മെഴുക്കുപുരളാത്ത കണ്ണുകള്‍കൊണ്ട് സൂര്യനെകാണാം)

ചുറ്റിലും സൃഷ്ട്ടികള്‍, വൃഷ്ട്ടികള്‍...കണങ്ങള്‍, മണങ്ങള്‍..!
ദൈവം ചിരിച്ചുകൊണ്ടേയിരിക്കുന്നു....

രജസ്വലയായിരുന്നു ഭൂമിയന്ന്.
ചന്ദ്രനെപ്പോഴും നോക്കിനോക്കി കണ്ണിറുക്കുമായിരുന്നു!

പിന്നെയെപ്പോഴോ ആണ് കല്ലുകള്‍ക്ക് മൂര്‍ച്ചയുള്ള വക്കുകള്‍ ഉണ്ടായത്...
അപ്പോഴേക്കും നമ്മുടെ അവതാരസമയം അവസാനിച്ചിരുന്നു...

4 അഭിപ്രായങ്ങൾ: