2010, ജൂൺ 30, ബുധനാഴ്‌ച

മഷി

ഉറക്കം വാതില്‍ കടന്നു വരാന്‍
മടിച്ച നിമിഷങ്ങള്‍...


കഥപറഞ്ഞ രാത്രികളും,
കണ്ണുകള്‍ സംസാരിച്ച പകലുകളും....

എല്ലാം മാഞ്ഞുപോയി കൊച്ചൂ..

വാക്കുകള്‍ ഉറഞ്ഞ്,
കാല്പ്പാടുകളെ അലിയിച്ച്
മൌനത്തിന്റെ പൂക്കള്‍ വിരിയിച്

നമ്മുടെ മഴക്കാലം....

മേശ്പ്പുറത്തു,
നിന്റെ കടലുകളിലേക്ക് ഞാന്‍ ചീന്തിയെറിഞ്ഞ
പ്രക്ഷുബ്തദയുടെ മഷിപ്പാടുകള്‍....

1 അഭിപ്രായം: