2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

വയലിന്‍ പൂക്കുന്ന മരം!
വയലിനുകള്‍ പൂക്കുന്ന
ഒരുമരമുണ്ടായിരുന്നു.

മുന്തിരിപ്പാടങ്ങള്‍ താണ്ടിവരുന്ന കാറ്റ്
എന്നുമതിനെ ഭോഗിക്കുമായിരുന്നു

ചുവടുകളിലൂടെയൊഴുകുന്ന പുഴയില്‍നിന്നും
മീനുകളപ്പോള്‍
“ബ്ലപ്”എന്നുപൊങ്ങിവന്ന്
ഇടംകണ്ണിട്ടുനോക്കും.

ചില്ലകളിലെ കുരുവികള്‍
“ഇക്കിളിയായെ” എന്നു ചിറകടിച്ച്പറക്കും.

ഇടക്ക്,
വയലിന്‍റെ ഞാണുകള്‍ പൊട്ടുമ്പോള്‍
പൂക്കള്‍ ലജ്ജയോടെ പൊഴിയും!

3 അഭിപ്രായങ്ങൾ:

  1. അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി
    അപ്‌സരോരമണികള്‍ കൈമണികള്‍ കൊട്ടി

    എന്നൊക്കെയുള്ള സ്റ്റോപ്പില്‍ത്തന്നെ ഇപ്പഴും നില്‍ക്കുന്നതിനാല്‍ മേല്‍ എഴുതിയത് ഒന്നും മനസ്സിലായില്ല. ക്ഷമിക്കുക

    മറുപടിഇല്ലാതാക്കൂ