2015, ഫെബ്രുവരി 8, ഞായറാഴ്‌ച

ആഴം

സൌഹൃദത്തിന്റെ ആഴങ്ങളിൽ..........

എന്റെ ഹൃദയം നിന്റെ ഭാഷയാണു
സംസാരിക്കുക

നിന്‍റെ ചിറകടികളിലേക്കാണ്‌
എന്‍റെ ജാലകങ്ങള്‍ തുറക്കുക

വാക്കുകളാല്‍ നീയെനിക്ക് ശയ്യയൊരുക്കുകയും
പുഞ്ചിരിയുടെ തൂവലുകളതില്‍ തുന്നിച്ചേര്‍ക്കുകയും ചെയ്യും

എന്‍റെ മുറിവുകളില്‍ നീ തരളമായ് ഉമ്മവക്കും
മുറികളില്‍ സുഗന്ധതൈലം തളിക്കും

സന്ധ്യയുടെ കനലുകളില്‍ അപ്പം ചുട്ടെടുത്ത്
നീയെന്‍റെ പാനപാത്രങ്ങള്‍ നിറക്കും

നിന്‍റെ ഉത്തരീയം എടുത്തുപിടിച്ച്
കാറ്റില്‍നിന്നും കാര്‍മേഘങ്ങളില്‍ നിന്നും എന്നെ മറയ്ക്കും

പ്രിയനേ,
എന്‍റെ പൂന്തോട്ടങ്ങളിലങ്ങനെ നീ
സദാ പരിലസിച്ചുകൊണ്ടേയിരിക്കും !

10 അഭിപ്രായങ്ങൾ:

 1. എത്രമനോഹരമാമീ ഉദ്യാനം!!!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. സൌഹൃദത്തിന്റെ ആഴങ്ങളിൽ..........

  എന്റെ ഹൃദയം നിന്റെ ഭാഷയാണു സംസാരിക്കുക..." ഈ വരികളാണ് ഏറെ ഇഷ്ടമായത്. ആശംസകള്‍ സുരേഷ് :)

  മറുപടിഇല്ലാതാക്കൂ
 3. നന്നായിരിക്കുന്നു. ആശംസകൾ

  മറുപടിഇല്ലാതാക്കൂ