2016, ഡിസംബർ 14, ബുധനാഴ്‌ച

നിന്റെ മുടിയിലെ പേനുകളോട് കട്ട അയൂയയാണെനിക്ക്!

നിന്റെ പൂമുഖത്തിരുന്ന്
എനിക്ക് ചുരുട്ട് വലിക്കണം;

പുകവലയങ്ങളിൽ
നിന്നെ കോർത്തിടണം;

നിന്റെ കഴുത്തിലെ
മുറുകുന്ന ചങ്ങലയാവണം.

'A unanimous decision'
എന്ന് നിന്നെക്കൊണ്ട് പറയിക്കണം

എന്റെ അപ്പവും വീഞ്ഞും
നീ തന്നെ;

നിന്നിലലിഞ്ഞു ചേരുന്ന
കടലും ഞാൻ തന്നെ .

തണുത്തു വിറക്കുമ്പോഴും
നക്ഷത്രങ്ങളെ തന്നോടു ചേർത്തുനിർത്തുന്ന
നിന്റെ ചന്ദ്രൻ.

നിന്റെ മുടിയിലെ പേനുകളോട്
കട്ട അയൂയയാണെനിക്ക്!

അതെങ്ങനെ,
സുഗന്ധലേപനങ്ങൾ വിൽക്കുന്നവർ
നിന്നോട് വിലപേശാനാവാതെ മടങ്ങുന്നതു കാണാൻമാത്രം  ഞാനെന്റെ മഞ്ഞുകാലജാലകങ്ങൾ തുറന്നിടാറുള്ളതല്ലേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ