2014 നവംബർ 28, വെള്ളിയാഴ്‌ച

തത്സമയം

സൂചികള്‍ക്ക് പിന്നാലെയോടിക്കിതക്കുമ്പോള്‍
കാത്തിരിപ്പുകള്‍ കരിവണ്ടികളായ് മാറുന്നു.
നിന്‍ ഹൃത്തടങ്ങളിലെ എന്‍റെ മോക്ഷം
സ്വപ്നദൂരമായ് തുടരുന്നു...
കിഴുക്കാംതൂക്കായ നിന്‍റെ ചെരിവുകളില്‍
ഞാന്‍ ഒരു തലചുറ്റലായ് മാറുന്നു...
അവസാനത്തെ മിന്നാമിന്നിയും വെളിച്ചം കെടുത്തിയ ഈവഴികളില്‍
എന്‍റെ സമയസൂചികള്‍ കിതച്ചുനില്ക്കുന്നു....
തത്സമയം,
ആകാശം മുടിയഴിച്ചിട്ട്‌,
നിലാവുചുരത്താത്ത, വിളറിയ
 തന്‍റെ മാറിടങ്ങളിലേക്ക്
കൂമ്പിനില്‍ക്കുന്നു.....

2014 നവംബർ 16, ഞായറാഴ്‌ച

ഉത്സവം

പൂക്കളും, ശലഭങ്ങളും ചുംബനോല്സവം നടത്തുകയാണ്.

തുമ്പികള്‍ മുഖംവീര്‍പ്പി ച്ചു.. വണ്ടുകളുടെ കൊമ്പുകള്‍ ചുമന്നു

മരങ്ങള്‍ മുഷ്ടി ചുരുട്ടി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു..
അണ്ണാറക്കണ്ണ്ന്മാര്‍ കൈയടിച്ചു..
പക്ഷികള്‍ അവരുടെമേല്‍ തൂവലുകള്‍ പൊഴിച്ചു....
മേഘങ്ങള്‍ക്കിടയില്‍ നിന്ന് സൂര്യന്‍ ഒളിഞ്ഞുനോക്കി.
.
ആകാശം status ഇട്ടു " ഫീലിംഗ് ഹാപ്പി"
സന്ധ്യ അതുനിലാവിനു share ചെയ്തു ,
ചന്ദ്രനെ tag ചെയ്തുകൊണ്ട് :)

2014 നവംബർ 15, ശനിയാഴ്‌ച

മത്സ്യഗന്ധി


ചുഴികള്‍ നിറഞ്ഞ ഒരുപകല്‍.
നിന്‍റെ നെറ്റിമേല്‍ ഉഷ്ണമാപിനി പിളര്‍ന്നൊലിക്കുന്നു.

അഴിമുഖത്തേക്കു നീ നടന്നെത്തവേ,
സൂര്യന്‍റെ സമയം അവസാനിച്ചു.

കക്ഷത്തിലൊളിച്ചിരുന്ന കാറ്റിനെ കുടഞ്ഞെറിഞ്ഞ്‌
മണല്‍ത്തരികളെ നീ ഇക്കിളിപ്പെടുത്തി.....

പക്ഷികള്‍ തിരിച്ചെത്തിക്കൊണ്ടേയിരുന്നു....
ഇളംചൂടുള്ള കടല്‍ നിന്‍റെ കണ്ണില്‍ നിറഞ്ഞു...
കണങ്കാലില്‍ മത്സ്യചുംബനങ്ങളും....

നിന്‍റെ കാല്‍വിരലുകളപ്പോഴും ഞണ്ടുകള്‍ക്കാ യി കാത്തിരിക്കുകയായിരുന്നു....

2014 നവംബർ 13, വ്യാഴാഴ്‌ച

"I"


I am Blind.. my name is Justice

I am Orphan.. my name is Love

I am Season .. my name is Woman
I am Revenge.. my name is Society

I am Alone.. .my name is Tear
I am Sleep ..my name is Priest

I am Mad .. my name is Lover
I am Medicine.. my name is Smile

2014 നവംബർ 9, ഞായറാഴ്‌ച

ആദി



നമുക്ക്
ഉത്ഭവങ്ങള്‍ അന്വേഷിച്ചു
മത്സ്യാവതാരമെടുത്ത്
ഒരു യാത്രപോകാം.

മൌനം മഞ്ഞുകട്ടയായുറഞ്ഞ തീരങ്ങള്‍ പിന്നിട്ട്,
സംസ്കൃതിയുടെ അടിത്തട്ടുകളിലേക്ക്...
എഴുത്താണികള്‍ക്കും, ചക്രങ്ങള്‍ക്കും, കല്ലുകള്‍ക്കും മുന്നേ.

(നൂറ്റാണ്ടുകളുടെ മനംപുരട്ടലുകള്‍....)

കാറ്റും, മഴകളും പിറന്നുവീഴുന്ന നേരം.
പായലും,ആല്‍ഗേകളും നീന്തിത്തുടിക്കുന്ന സമയം.

(മെഴുക്കുപുരളാത്ത കണ്ണുകള്‍കൊണ്ട് സൂര്യനെകാണാം)

ചുറ്റിലും സൃഷ്ട്ടികള്‍, വൃഷ്ട്ടികള്‍...കണങ്ങള്‍, മണങ്ങള്‍..!
ദൈവം ചിരിച്ചുകൊണ്ടേയിരിക്കുന്നു....

രജസ്വലയായിരുന്നു ഭൂമിയന്ന്.
ചന്ദ്രനെപ്പോഴും നോക്കിനോക്കി കണ്ണിറുക്കുമായിരുന്നു!

പിന്നെയെപ്പോഴോ ആണ് കല്ലുകള്‍ക്ക് മൂര്‍ച്ചയുള്ള വക്കുകള്‍ ഉണ്ടായത്...
അപ്പോഴേക്കും നമ്മുടെ അവതാരസമയം അവസാനിച്ചിരുന്നു...