2016, ഡിസംബർ 14, ബുധനാഴ്‌ച

നിന്റെ മുടിയിലെ പേനുകളോട് കട്ട അയൂയയാണെനിക്ക്!

നിന്റെ പൂമുഖത്തിരുന്ന്
എനിക്ക് ചുരുട്ട് വലിക്കണം;

പുകവലയങ്ങളിൽ
നിന്നെ കോർത്തിടണം;

നിന്റെ കഴുത്തിലെ
മുറുകുന്ന ചങ്ങലയാവണം.

'A unanimous decision'
എന്ന് നിന്നെക്കൊണ്ട് പറയിക്കണം

എന്റെ അപ്പവും വീഞ്ഞും
നീ തന്നെ;

നിന്നിലലിഞ്ഞു ചേരുന്ന
കടലും ഞാൻ തന്നെ .

തണുത്തു വിറക്കുമ്പോഴും
നക്ഷത്രങ്ങളെ തന്നോടു ചേർത്തുനിർത്തുന്ന
നിന്റെ ചന്ദ്രൻ.

നിന്റെ മുടിയിലെ പേനുകളോട്
കട്ട അയൂയയാണെനിക്ക്!

അതെങ്ങനെ,
സുഗന്ധലേപനങ്ങൾ വിൽക്കുന്നവർ
നിന്നോട് വിലപേശാനാവാതെ മടങ്ങുന്നതു കാണാൻമാത്രം  ഞാനെന്റെ മഞ്ഞുകാലജാലകങ്ങൾ തുറന്നിടാറുള്ളതല്ലേ!

2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

തലയറഞ്ഞു എങ്ങനെയാണ് ചിരിക്കുക്ക ?!


തുരുതുരാ ചോദ്യങ്ങളോടെ ,
മുറികളോരോന്നും കേറിയിറങ്ങുന്നൂ
ഒരു ചിരിമണം..

"കാറ്റില്‍ നൃത്തം വയ്ക്കുന്ന
വിളക്കുചുണ്ടുകളെ കണ്ടിട്ടുണ്ടോ?
മഴയുടെ രുചിനുണഞ്ഞു
മറന്നു നിന്നിട്ടുണ്ടോ ?
പിണഞ്ഞുമ്മവച്ചുതേന്‍ പകുക്കുന്ന
പൂക്കളെ കണ്ടിടുണ്ടോ?
മഞ്ഞുരുക്കി സ്വര്‍ണമാക്കുന്ന
മാജിക്‌ അറിയാമോ ?!
വഴിതെറ്റിയൊഴുകുന്ന പുഴകള്‍ക്കുകീഴേ
പരിഭ്രമിച്ചുപുളയുന്ന മീന്‍ചിറകുകളെ തൊട്ടിട്ടുണ്ടോ?
മുറ്റത്തു ദോശ ചുടുന്ന ഉപ്പന്‍പക്ഷിയോട്
ഞാനും കൂടട്ടെയെന്നു ചോദിച്ചിട്ടുണ്ടോ?
കൂട്ടിമുട്ടുന്ന മേഘങ്ങളെക്കുറിച്ച്
കവിതയെഴുതിയിട്ടുണ്ടോ?!
പക്ഷികള്‍ക്കെന്താണ് വിക്കില്ലാത്തത്
എന്നാലോചിച്ചിട്ടുണ്ടോ?!
സംസാരിക്കുന്ന വഴികളെയും
പാട്ടുപാടുന്ന പുഴകളെയും
ചിരിക്കുന്ന മതിലുകളെയും
സ്വപ്നം കാണാറുണ്ടോ ?!
കണ്ണും ചുണ്ടും പരസ്പരം മാറിയുറപ്പിച്ച്ചിരുന്നെങ്കിലോ
എന്നാലോചിച്ചിട്ടുണ്ടോ ?!
പല്ലുകളെ നാണിപ്പിച്ചുകൊണ്ട്
പൊട്ടിച്ചിരിച്ചിട്ടുണ്ടോ?! "

അങ്ങനെ,
തുരുതുരാ ചോദ്യങ്ങളോടെ ,
മുറികളോരോന്നും കേറിയിറങ്ങുന്നൂ
ഒരു ചിരിമണം!

സാന്ദ്രം

നോക്കി നിൽക്കെ,
മഞ്ഞുകട്ടകളിലൂടെ
സൂര്യപ്രകാശം സാന്ദ്രമായ് കടന്നു വന്നു.
കണ്ണുകളപ്പോഴും
വെളിച്ചത്തിനു പിടി തരാതെ
തെന്നിമാറിക്കൊണ്ടിരുന്നു..

ചവിട്ടി നിന്നിരുന്ന ഇലകളിൽ നിന്ന്
ഞരമ്പുകൾ എഴുന്നു വന്ന്
ശരീരമാകെ പടർന്നു കയറി.
ഒരൊറ്റച്ചിറക്
കൈയിലേക്ക് മുറിഞ്ഞു വീഴുന്ന
അടയാളവാക്യത്തിനായി
പിന്നെയും കാത്തു...

അതേ മഴ..

നിന്റെ കടലാസുതോണികൾ
മുങ്ങിമരിച്ച
അതേ മഴ...

കാത്തിരിപ്പിന്റെ
പുറന്തോടു പൊട്ടിച്ചൊഴുകിയ
അതേ കണ്ണീർ..


വിരലുകളിലൂടെ പടർന്നു കയറി
നിന്നെ നിശ്ശബ്ദയാക്കിയ
അതേ ജ്വരം..

മോഹത്തിന്റെ ഉൾമടക്കുകളിലൂടെ
ഒഴുകിപ്പരന്ന
അതേ (നീല)സ്രവം..

നിലാവിന്റെ പുതപ്പിനുള്ളിൽ നിന്നു
നീ വലിച്ചെറിയപ്പെട്ട
അതേ രാത്രി..

നീ പുറന്തള്ളിയ ചൂട്ടുകറ്റകളുടെ
പൊള്ളലേറ്റു പുളഞ്ഞ
അതേ താഴ്വര...

എന്നെ ചിത്രം വരക്കാൻ പഠിപ്പിച്ചവൾക്ക്

എന്നെ ചിത്രം വരക്കാൻ പഠിപ്പിച്ചവൾക്ക്

നിന്റെ രതി
തണുത്തുറഞ്ഞ തടാകത്തിലൂടെയോടുന്ന വണ്ടി

ചുംബനം
ഒറ്റക്ക് നിന്ന് കത്തുന്ന
ഒരു മരം

സ്പർശം
മരവിച്ച പൂന്തോട്ടങ്ങളുടെ
ശരീരത്തിലെ
കാറ്റിന്റെ നൃത്തം

സ്വരം
മുഖമുർത്തി ജനൽപ്പാളികളിലേക്ക്
ദാഹം പകരുന്ന മഴ

നിന്റെ കടലിടുക്കിലെ ചുഴികളിലേക്കു ഞാൻ തോണിയിറക്കവേ,
കാണായ് വരുന്നൂ
മുൻഗാമികളുടെ
ബലിക്കല്ലുകൾ....

നീ കൈ ചൂണ്ടി പറയുന്നു,
" നിനക്കു
മുമ്പേ യെന്നെവരച്ചവർ,
(എന്നിൽ )മുങ്ങിമരിച്ചവർ"

എന്നോടൊപ്പം ചുരമിറങ്ങുന്ന കാറ്റിനു

ശ്വാസമടക്കിപ്പിടിച്ച കാടുകള്‍
ശലഭങ്ങള്‍ക്ക് നിറം കൊടുക്കുന്ന വെയില്‍ വിരലുകള്‍
കൂട്ടിയിടിച്ച്കൊണ്ടേയിരിക്കുന്ന കാറ്റിന്‍റെ കൊമ്പുകള്‍
പൂവിന്‍റെ ചെവിയില്‍ കഥപറയുന്ന തുമ്പികള്‍
ത്രസിച്ചുനില്‍ക്കുന്നചെമ്പരത്തികള്‍
കൊതിപ്പിച്ചു കടന്നുകളയട്ടേഎന്ന്
പുഴയോടുകൊഞ്ചുന്ന രജസ്വലയായ മഴ!


നോക്കിനില്‍ക്കേ,
നെറ്റികയറിയ സൂര്യനുപിന്നാലെ കുളിക്കാന്‍പോകുന്ന മേഘങ്ങള്‍
പുതച്ചുമൂടിക്കോട്ടേയെന്ന് കണ്ണുതിരുമ്മുന്ന
പൂച്ചക്കണ്ണുള്ള ജനലുകള്‍
നിലാവില്‍ നനഞ്ഞുഒട്ടിദാവരണൂഒര്ത്തീന്ന്
കണ്ണിറുക്കുന്നൂ രാത്രി!

my refuge

Love is my refuge
My asylum
My contemplation

It's a
A conspiracy between two hearts
A very delicate transplantation surgery exercise!


Quite often it slips through the eye of the needle
 Finally Making a bridge with the blood
An inbuilt power bank

Vein full
And
Painful

എല്ലാ പകൽച്ചുഴികൾക്കും മേലേ
മേഘപ്പുതപ്പിനടിയിലായ്,
അലസരായുറങ്ങുന്നൂ
ആലിംഗനബദ്ധരായ്
രണ്ടു ഹൃദയങ്ങൾ!