2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

നീ !

നിന്റ്റെ ഉന്മത്തമാം മദപ്പാടുകള്‍  
തിന്നുതീര്ത്തെന്നോര്മ്മകളാം മഴപ്പാടുകള്‍ !

ഓലക്കീറുകള്‍ വിരിച്ചു നീ ചുറ്റ്റ്റിലും ,
എന്‍ മേഘക്കീറുകള്‍ നിറഞ്ഞു പെയ്യും മുമ്പെേ .....

സന്ധ്യ പൂത്തൊരെന്‍ കണ്‍കളെരിഞ്ഞു പോയ്
വന്ധ്യമാം നിന്റ്റെ തപ്തനിശ്വാസത്തില്‍...

ഓടിക്കിതച്ചുവീഴുന്നിതെന്‍ നിഴലുകള്‍
നിന്‍ കാമനകള്‍ കുതിച്ചു വരുന്നേരം...

ഉന്മത്തമാമെന്‍ ആത്മതേജസ്സുകള്‍ 
ഉലക്കുന്നു നീ നിന്‍ ക്ഷിപ്രമാം ജീവരേതസ്സാല്‍...    

 


  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ